Search This Blog

Thursday, August 6, 2020

മഹാത്മാ ഗാന്ധി - പാർട്ട് - I

ജനനം                         :          1869 ഒക്ടോബർ 2
ജനന സ്ഥലം             :          പോർബന്ധർ,  ഗുജറാത്ത്
പഴയകാല പേര്   :          സുധാമപുരി
വീട്ടുപേര്                :          കീർത്തി മന്ദിർ
പിതാവ്                    :         കരംചന്ദ് ഗാന്ധി
മാതാവ്                     :         പുത്തലിഭായി
ഭാര്യ                           :         കസ്തൂർബാ ഗാന്ധി
വളർത്തമ്മ              :         രംഭ
മുത്തച്ഛൻ                  :        ഉത്തംചന്ദ്  ഗാന്ധി
ഗാന്ധിജിയുടെ മക്കൾ : ഹരിലാൽ, മണിലാൽ, രാമദാസ്, ദേവദാസ്

  • ഗാന്ധിജി ബാല്യകാലങ്ങളിൽ അറിയപ്പെട്ടിരുന്ന പേര്
    • മാനു അല്ലെങ്കിൽ മോനിയ
  • ഗാന്ധിജി പിറന്ന ജാതി അറിയപ്പെടുന്നത്
    • ബനിയ
  • പോർബന്ധർ പഴയ കാലത്ത് അറിയപ്പെട്ടിരുന്നത് 
    • സുധാമപുരി
  • അന്താരാഷ്ട്ര അഹിംസാ ദിനം
    • ഒക്ടോബർ 2
  • ഒക്ടോബർ 2 അഹിംസ ദിനമായി ആചരിക്കാൻ തുടങ്ങിയവർഷം ഏത് 
    • 2007
  • ഗാന്ധിജി വിവാഹിതനാകുമ്പോൾ അദ്ദേഹത്തിന്റെ പ്രായം എത്ര യായിരുന്നു?
    • 13 വയസ്സ്
  • ഗാന്ധിജി നിയമപഠനത്തിനായിഎവിടേക്കാണ് പോയത് ഇംഗ്ലണ്ടിലേക്ക് പോയ വർഷം
    • 1888
  • ലണ്ടനിലേക്കുള്ള യാത്രാമധ്യേ ഗാന്ധിജി രചിച്ച ബുക്ക് ഏത്  ഹിന്ദുസ്വരാജ്
    • ഹിന്ദു സ്വരാജ് രചിച്ച ഭാഷ ഗുജറാത്തി
  • നിയമപഠനം പൂർത്തിയാക്കി ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം?
    • 1891
  • ഗാന്ധിജി അംഗമായ ആദ്യ സംഘടന ഏത് ?
    • വെജിറ്റേറിയൻ ക്ലബ്ബ്
  • ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ പോയ വർഷം?
    • 1893
  • എന്തിനുവേണ്ടിയായിരുന്നു ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോയത് ?
    • ബാബ അബ്ദുല്ല കമ്പനിയുടെ കേസ് വാദിക്കുവാൻ
  • ഗാന്ധിജി സൗത്ത് ആഫ്രിക്ക സ്ഥാപിച്ച തന്റെ ആദ്യ സംഘടന ഏത് ?
    • നേറ്റാൾ ഇന്ത്യൻ കോൺഗ്രസ്
  • നേറ്റാൾ ഇന്ത്യൻ കോൺഗ്രസ് സ്ഥാപിക്കപ്പെട്ട വർഷം?
    • 1894
  • ഗാന്ധിജി പങ്കെടുത്ത ഏക യുദ്ധം ഏത് ?
    • ഭൂവർ യുദ്ധം
  • ഭൂവർ യുദ്ധത്തിൽ ഗാന്ധിജി പ്രവർത്തിച്ച വിഭാഗം ഏത് ?
    • ഇന്ത്യൻ ആംബുലൻസ് ആർമി
  • ഭൂവർ യുദ്ധത്തിലെ പങ്കാളിത്തത്തിന് ഗാന്ധിജിക്ക് ബ്രിട്ടീഷ് സർക്കാർ നൽകിയ ബഹുമതി
    • കൈസർ ഇ ഹിന്ദ്
  • ഇത് എന്റെ അമ്മയാണ് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ ?
    • ഭഗവത്ഗീത
  • ഭഗവദ്ഗീതയ്ക്ക് ഗാന്ധിജി എഴുതിയ വ്യാഖ്യാനം ഏത് ?
    • അനാസക്തി യോഗ
  • ഗാന്ധിജി പങ്കെടുത്ത ആദ്യ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം ഏത്?
    • 1901 ഇൽ നടന്ന കൊൽക്കത്ത സമ്മേളനം
  • ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആര്?
    • ഗോഖലെ
  • ഗാന്ധിജിയും ഗോഡ്സെയും തമ്മിൽ കണ്ടുമുട്ടിയ വർഷം
    • 1901
  • ഗാന്ധിജിയുടെ ആത്‌മീയ ഗുരു ആര് ?
    • ടോൾസ്റ്റോയി
  • ഗാന്ധിജിയുടെ രാഷ്ട്രീയ ശിഷ്യൻ ആര് ?
    • നെഹ്റു
  • ഗാന്ധിജിയുടെ ആത്മീയ ശിഷ്യൻ ആര്?
    • വിനോബാ ബാവ
  • ഗാന്ധിജിയുടെ ഏറെ സ്വാധീനിച്ച ജോൺ റസ്കിൻ എഴുതിയ ബുക്ക്?
    • അൺ ടു ദിസ് ലാസ്റ്റ്
  • ഗാന്ധിജിയെ ഏറെ സ്വാധീനിച്ച ടോൾസ്റ്റോയിയുടെ ബുക്ക്ഏത് ?
    • the kingdom of god is within you
  • ഗാന്ധിജിയുടെ ആദ്യ പത്രം
    • ഇന്ത്യൻ ഒപ്പീനിയൻ
  • ഇന്ത്യൻ ഒപ്പീനിയൻ പുറത്തിറക്കിയത്എവിടെനിന്ന് ?
    • സൗത്ത്  ആഫ്രിക്ക
  • ഗാന്ധിജി സൗത്ത് ആഫ്രിക്കയിൽ ആരംഭിച്ച ആശ്രമം ഏത് ?
    • ഫീനിച്  സെറ്റിൽമെന്റ് 1904
  • ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം ഏത് ?
    • 1906 ഏഷ്യാറ്റിക് ലോ ഓർഡിനൻസിനെതിരെ
  • ഗാന്ധിജി ആദ്യമായി തടവിലായ വർഷം?
    • 1908
    • സൗത്താഫ്രിക്ക ജോഹന്നാസ് ബർഗ്
  • ഗാന്ധിജി ആകെ എത്ര ദിവസം തടവിൽ കഴിഞ്ഞിട്ടുണ്ട് ?
    • 2387
  • ഗാന്ധിജി ഇന്ത്യയിൽ തടവിൽ കഴിഞ്ഞ ദിവസങ്ങൾ?
    • 2089
  • ഗാന്ധിജി ഏറ്റവും കൂടുതൽ കാലം തടവിൽ കഴിഞ്ഞ ജയിൽ ഏത്?
    • ആഗാഖാൻ പാലസ് പൂന മഹാരാഷ്ട്ര
  • സൗത്ത് ആഫ്രിക്കയിൽ നിന്നും ഗാന്ധിജി ഇന്ത്യയിലേക്ക് യാത്ര തിരിച്ച വർഷം ഏത് ?
    • 1914 ഡിസംബർ
  • ഗാന്ധിജി സൗത്ത് ആഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം
    • 1915 ജനുവരി 9
  • ഗാന്ധിജി സൗത്ത് ആഫ്രിക്കയിൽ ചിലവഴിച്ച വർഷങ്ങൾ
    • 22
  • ദേശീയ പ്രവാസി ദിനമായി ആചരിക്കുന്നത്എന്ന്?
    • ജനുവരി 9
  • ജനുവരി 9 ദേശീയ പ്രവാസി ദിനമായി ആചരിക്കാൻ തുടങ്ങിയത് എന്നുമുതലാണ്?
    • 2003 മുതൽ
  • ഗാന്ധിജി സബർമതി ആശ്രമം സ്ഥാപിച്ചത് എവിടെ യാണ്?
    • അഹമ്മദാബാദ്
  • ഗാന്ധിജിയുടെ ഇന്ത്യയിൽ ആദ്യത്തെ സത്യാഗ്രഹം ഏത്?
    • ചമ്പാരൻ
  • ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ നിരാഹാര സമരം ഏത്?
    • അഹമ്മദാബാദ് മിൽ സമരം
  • ഗാന്ധിജി കൈസർ ഇ ഹിന്ദ് ബഹുമതി തിരിച്ചു നൽകാൻ കാരണം എന്ത്?
    • ജാലിയൻവാലാബാഗ് ദുരന്തത്തെ തുടർന്ന്
  • ജാലിയൻവാലാബാഗ് ദുരന്തം നടന്ന വർഷം?
    • 1919 ഏപ്രിൽ 13
  • ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ച വർഷം
    • 1920
    • അഞ്ചുതവണ
  • ഗാന്ധിജി കേരളം സന്ദർശിച്ച ആദ്യ വർഷം ?
    • 1920 ആഗസ്റ്റ് 18 ഖിലാഫത്ത് കമ്മിറ്റിയുടെ പ്രചരണാർത്ഥം
  • ഗാന്ധിജി അവസാനമായി കേരളത്തിൽ എത്തിയത് എന്ന്?
    • 1937 ജനുവരി 13  ക്ഷേത്രപ്രവേശന വിളംബരത്തിന് പശ്ചാത്തലത്തിൽ
  • ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം വൈക്കം സമരവേദി സന്ദർശിച്ച ദേശീയ നേതാവ്ആര് ?
    • വിനോബാ ബാവ
  • ഹരിജൻ ഫണ്ട് ശേഖരണം ഗാന്ധിജി കേരളത്തിൽ എത്തിയപ്പോൾ വടകരയിൽ വച്ച് ആഭരണങ്ങൾ ഊരി നൽകിയ വനിത ആര് ?
    • കൗമുദി ടീച്ചർ
  • ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തലാക്കാൻ കാരണമായ പ്രക്ഷോഭം ഏത്?
    • ചൗരിചൗര 1922 ഫെബ്രുവരി 5
  • ഗാന്ധിജി ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്  പ്രസിഡണ്ട് ആയ ഏക വർഷം ഏത് ?
    • 1924 ബൽഗാം സമ്മേളനം കർണാടക
  • ഗാന്ധിജി എവിടെ നിന്നാണ് ദണ്ഡി മാർച്ച് ആരംഭിച്ചത്
    • സബർമതി ആശ്രമം
  • ഗാന്ധിജി ദണ്ഡി മാർച്ച് ആരംഭിച്ച തീയതി
    • 1930 മാർച്ച് 12
  • ദണ്ഡി മാർച്ചിൽ ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം ഏത്?
    • രഘുപതി രാഘവ രാജാറാം

  • ഗാന്ധിജിയുടെ അറസ്റ്റിനെ തുടർന്ന് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം കൊടുത്ത വ്യക്തി ആര്?
    • അബ്ബാസ് ത്യാബ്ജി
  • വട്ടമേശ സമ്മേളനത്തിന് ഗാന്ധിജി പോകുമ്പോൾ കൂടെ കൊണ്ടുപോയ മൃഗം ഏത്?
    • ആട്
  • ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നുത് ?
    • നെയിം താലിം
  • കസ്തൂർബാ ഗാന്ധി മരിച്ച സ്ഥലം ?
    • ആഗാഖാൻ പാലസ് പൂനെ
  • ഗാന്ധിജിയുടെ ആത്മകഥ
    •  എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
  • ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ രചിക്കപ്പെട്ട ഭാഷ 
    • ഗുജറാത്തി
  • ഗാന്ധിജി അവസാന സത്യാഗ്രഹം നടത്തിയ വർഷം ഏത് ?
    • 1948 
  • മഹാത്മാഗാന്ധി അന്തരിച്ചത് എന്ന്?
    • 1948 ജനുവരി 30
  • മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടത് എവിടെ വെച്ച് ?
    • ബിർള ഹൗസ് ഡൽഹി
  • ഹാത്മാ ഗാന്ധി കൊല്ലപ്പെട്ട സമയം?
    • 5.17pm
  • 2009ലും ഗാന്ധിജിയുടെ സ്വകാര്യ വസ്തുക്കൾ ലേലത്തിന് വെച്ച വ്യക്തി 
    • ജെയിംസ് ഓട്ടീസ്
  •  ഗാന്ധിജിയുടെ സ്വകാര്യ വസ്തുക്കൾ ലേലത്തിൽ സ്വന്തമാക്കിയ വ്യക്തി
    • വിജയ് മല്യ
  • ഗാന്ധിജിയുടെ ആത്മകഥ
    • എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
  • ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ രചിക്കപ്പെട്ട ഭാഷ 
    • ഗുജറാത്തി

3 comments: